വാഹനാപകടം: 3 മാസം പ്രായമായ കുഞ്ഞ് നിത്യതയിൽ

ബിജാപൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ സുവി. അലക്സ് ഐസക് ഡേവിഡിൻ്റെ മൂന്നു മാസം പ്രായമായ ആൺകുഞ്ഞ് ഡേവിഡ് (3 മാസം) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഛത്തീസ്ഗഡിലെ ബിജാപൂരിൽ മിഷനറിയായിരിക്കുന്ന ഇവാ. അലക്‌സ് ഐസക് ഡേവിഡ്, ഭാര്യ ഹെപ്‌സിബാ ഡേവിഡ്, മക്കളായ ഏലിജ (4), ഡേവിഡ് (3 മാസം) എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം ബിജാപൂരിൽ അപകടത്തിൽപ്പെടുകയായിരുന്നു. അലക്‌സിൻ്റെ വാരിയെല്ലുകളിൽ ഒടിവും സിസ്റ്റർ ഹെപ്‌സിക്ക് ഒന്നിലധികം ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇവരുടെ മൂത്ത മകൻ ഏലിയായ്ക്ക് നിസ്സാര പരിക്കുകളുണ്ട്.

തൃശൂർ നെല്ലിക്കുന്ന് ഡേവിഡ് ഐസക്കിന്റെ മകനാണ് അലക്‌സ് ഐസക് ഡേവിഡ്.

Previous post ഇടി മിന്നിലിൽ പരിക്കേറ്റു
Next post ബിഷപ് കെ.പി യോഹന്നാൻ്റെ സംസ്കാരം നാളെ