ആപ്കോൺ സംയുക്ത ആരാധന ജനുവരി 22-ന്

അബുദാബി: അബുദാബിയിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ ആപ്കോണിന്റെ (അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷഷൻ-APCCON) ഈ വർഷത്തെ പ്രഥമ സംയുക്ത ആരാധന ജനുവരി 22-ന് നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 7 മുതൽ 10 വരെ നടക്കുന്ന യോഗത്തിൽ 22 ആപ്കോൺ അംഗത്വ സഭകളിൽ നിന്നുള്ള ദൈവമക്കൾ പങ്കെടുക്കും. പാസ്റ്റർ എം.ജെ. ഡൊമിനിക് ആദ്ധ്യക്ഷ്യം വഹിക്കുന്ന യോഗത്തിൽ അംഗത്വ സഭകളിലെ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ജെയിംസ് ജോർജ് (ന്യൂയോർക്ക്) ദൈവവചനം പ്രസംഗിക്കും. അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Previous post എക്സൽ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ദേശീയ പ്രാർത്ഥനാ സംഗമം
Next post അമേരിക്കയിൽ പുതിയ ഭരണ യുഗം: ബൈഡൻ- കമല ഹാരിസ് അധികാരേമേറ്റു