പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം

തിരുവനന്തപുരം : പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് യുവജന വിഭാഗമായ പിഎംജി യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ 'മിഷൻ സണ്ടേ' - പ്രത്യേക സമ്മേളനം നടത്തുന്നു. മെയ് 30 ഞായർ വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ ഡോ.പി.ജി. വർഗീസ് (ന്യൂഡൽഹി)...

നിത്യതയിൽ

വയനാട്: സുൽത്താൻ ബത്തേരി മലങ്കര ബഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം മധുരം കാട്ടിൽ ജോൺസൺ മത്തായി (57) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.

14 ജില്ലകളും ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ രാവിലെ മുതൽ

കോട്ടയം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 14 ജില്ലകളിലുമുള്ള പ്രാർത്ഥനാ പോരാളികൾ ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം മെയ് 29 ശനിയാഴ്ച നടക്കും. രാവിലെ 6 മണി മുതൽ രാത്രി 10 വരെ സൂം പ്ലാറ്റ്ഫോമിലാണ് 16 മണിക്കൂർ നീണ്ടു നിൽക്കുന്ന...

‘വി. നാഗൽ കീർത്തനങ്ങൾ’ മൊബൈൽ ആപ്പ് പുറത്തിറങ്ങി

കോട്ടയം : മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവായ ജർമ്മൻ വൈദികനായ വോൾബ്രീറ്റ് നാഗൽ (Volbreet Nagal) ന്റെ നൂറാം ചരമ വാർഷികത്തോട് അനുബന്ധിച്ചു അദ്ദേഹത്തിന്റെ ജീവചരിത്രവും, അദ്ദേഹം രചിച്ച 50ൽ പരം ഗാനങ്ങളും ഉൾപ്പെടുത്തിയ 'വി. നാഗൽ കീർത്തനങ്ങൾ' എന്ന...

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹമെന്ന് പെന്തക്കോസ്തു സംഘടനകൾ

തിരുവല്ല : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ.ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിൽക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു.മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ്...

ബീഹാറിൽ മിഷനറിയായിരുന്ന പാസ്റ്റർ കെ.എം. ജെയിംസ് നിത്യതയിൽ

പാട്ന: ബീഹാറിൽ 27 വർഷമായി കിഷൻഗഞ്ച് കേന്ദ്രമായി മിഷനറിയായി പ്രവർത്തിച്ചു വരികയായിരുന്ന കിഷൻഗഞ്ച് ക്രിസ്ത്യൻ ചർച്ച് പാസ്റ്ററുമായ കെ.എം.ജെയിംസ് (51) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൊടുപുഴ കരിങ്കുന്നം കൂവയിൽ കുടുംബാംഗമാണ്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം മെയ് 25 ചൊവ്വാഴ്ച 11 മണിക്ക്...

അന്നമ്മ കുഞ്ഞപ്പിക്കുവേണ്ടി പ്രാർത്ഥിക്കുക

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി (ഗ്രേയ്സികുട്ടി) ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു . ഭവനത്തിൽ വച്ചുണ്ടായ വീഴ്ചയിൽ കാലിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു...

റവ. ജോൺസൺ പി. ടൈറ്റസ് നിത്യതയിൽ

വിശാഖപട്ടണം : ചർച്ച് ഓൺ ദി റോക്ക് (COTR) തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായ റവ. ജോൺസൺ പി. ടൈറ്റസ് (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ:...

നിത്യതയിൽ

കൊടുങ്ങൂർ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ശുശ്രുഷകൻ പരേതനായ പാസ്റ്റർ ഡാനിയേൽ തോമസിന്റെ ഭാര്യ ഓമന തോമസ് (60) നോയിഡയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ആത്മീയ സേവനങ്ങളിൽ വളരെ സജീവമായിരുന്നു. മുണ്ടക്കയം പനയ്ക്കചിറ പുത്തൻവീട്ടിൽ...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (രണ്ടാം ഭാഗം)

ഒന്നാം നൂറ്റാണ്ടിൽ ദൈവസഭയിൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിന്റെ ശക്തി ഇന്നും അനുസ്യൂതമായി ദൈവജനത്തിന്റെ ഇടയിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ യാഥാർത്ഥ്യം തന്നെയാണ്. യേശുവിന് ശുശ്രൂഷ നിർവഹിക്കുവാൻ ആത്മാവ് ആവശ്യമായിരുന്നുവെങ്കിൽ, ശിഷ്യന്മാർക്ക് ജയകരമായ ജീവിതം നയിക്കുവാൻ ഈ പരിശുദ്ധാത്മാവ് അനിവാര്യമായിരുന്നുവെങ്കിൽ നമുക്ക് അത് എത്ര...