ഗാന സന്ധ്യ

ബെംഗളൂരു: മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി സെപ്റ്റംബർ 24 ഞായറാഴ്ച ബെംഗളൂരുവിൽ ഭക്തസംഗീതം ഗാനശുശ്രൂഷ നടത്തുന്നു. ബാംഗ്ലൂരിലെ വിവിധ...

പ്രാർത്ഥനയ്ക്ക്

കോഴിക്കോട്: ഐപിസി തിരുവമ്പാടി സെന്ററിലെ മുക്കം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജൻ തോമസ് ശ്വാസകോശത്തിൽ അർബ്ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പരിപൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ഗ്ലാഡ്സൺ ജേക്കബ്തിരുവല്ല : മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ ആത്മ പകർച്ചയും ഉണർവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ‘ഉണർവ് -2024‘ എന്ന പേരിൽ ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവൻഷന്റെ വിപുലമായ...

നിത്യതയിൽ

വയനാട്: കൽപ്പറ്റ മുണ്ടേരി ബെഥനി ഹൗസിൽ പാസ്റ്റർ ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം  ഇന്ന് (സെപ്റ്റംബർ 19) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കൽപ്പറ്റ പുത്തൂർവയൽ ഐപിസി സെമിത്തേരിയിൽ നടക്കും....

മല്ലപ്പള്ളി യു.പി.എഫ്

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന് (എം.യു.പി.എഫ്) പുതിയ ഭരണസമിതി നിലവില്‍ വന്നു. പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തവും അനുഗ്രഹീതവുമായ കൂട്ടായ്മയാണ് മല്ലപ്പള്ളി യുപിഎഫ്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഐക്യ കൂട്ടായ്മകളില്‍ ഒന്നായ...

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ജേക്കബ് ജോർജ് സങ്കീർത്തനം വായിച്ചു പ്രബോധനം നടത്തി....

നിത്യതയിൽ

കരീപ്ര: മനുവേൽ ഉപദേശി അന്ധത ഇല്ലാത്ത നാട്ടിലേക്കു യാത്രയായി. അസംബ്ലിസ് ഓഫ് ഗോഡ് കരീപ്ര സഭാംഗം ഗ്രേസ് വില്ലയിൽ പാസ്റ്റർ സി. ജെ മനുവേൽ ഉപദേശി (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 19 ചൊവ്വാഴ്ച നടക്കും. കാഴ്ചയില്ലായ്മയെ അകക്കണ്ണിൽ തെളിഞ്ഞ...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവവചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 27-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (സെപ്റ്റംബർ 16 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോബി ദേവസ്യ (Holy Spirit Revival...

വിക്ലിഫ് ഇന്ത്യ ആത്മീയ സമ്മേളനം

തിരുവല്ല: ദൈവവചന പരിഭാഷ രംഗത്ത് പ്രവർത്തിച്ചു വരുന്ന വിക്ലിഫ് ഇന്ത്യ വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ആത്മീയ സമ്മേളനവും സംഗീതവിരുന്നും സെപ്റ്റംബർ 3 ഞായർ വൈകിട്ട് 5.30 ന് തിരുവല്ല മഞ്ഞാടി ഐപിസി പ്രെയർ സെന്ററിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു...

നിത്യതയിൽ

മുംബൈ: പൂനെ മഹനേ-ദാൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോയ് പി. വർഗീസ് (65) കർത്തൃസന്നിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു (30/08/23) പൂനെ മഹനേ-ദാൻ ചർച്ച് സെമിത്തേരിയിൽ നടക്കും. തൃശ്ശൂർ വെള്ളിക്കുളങ്ങര പോക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: ഐരാപുരം പാറേക്കുടിയിൽ സൂസി ജോയ്....