ജനറൽ കൺവൻഷൻ

കോട്ടയം : ബെഥേൽ പെന്തക്കോസ്തു ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ (എം.ജി.എം സ്കൂളിനു സമീപം) നടക്കും. പാസ്റ്റർ റ്റി.പി.യോഹന്നാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, ജോയി പാറയ്ക്കൽ, രാജു ആനിക്കാട്, അനിൽ കൊടിത്തോട്ടം എന്നിവർ വചനം പ്രസംഗിക്കും. ബൈബിൾ ക്ലാസ്സ്, സെമിനാർ, ലേഡീസ് മീറ്റിംഗ്, സണ്ടേസ്കൂൾ-യൂത്ത് സമ്മേളനം, സ്നാനം, കർത്തൃമേശ എന്നിവയും കൺവൻഷനോടനുബന്ധിച്ചു നടക്കും. ബിജു പമ്പാവാലിയുടെ നേതൃത്വത്തിൽ ‘സീയോൻ സഞ്ചാരി മ്യൂസിക് ബാൻഡ്’ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ രാജേഷ് പി.ജെ, പാസ്റ്റർ സജിമോൻ ചാക്കോ, ബ്രദർ സബിൻ സണ്ണി എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 9400465808, 9544311683, 8907480311.

Previous post വി.ബി.എസ്
Next post ദൈവ ശബ്ദം ഏറ്റെടുക്കുക