തിരുവല്ല : പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ടു പെൺ മക്കളും മരിച്ചു. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം. ചർച്ച് ഓഫ് ഗോഡ് റാന്നി പൂവൻമല സഭാ ശുശ്രൂഷകൻ കുമളി ചക്കുപള്ളം വരയന്നൂർ പാസ്റ്റർ ചാണ്ടി മാത്യു, മക്കളായ ഫേബ, ബ്ലെസി എന്നിവരാണ് മരിച്ചത്. 
തിരുവനന്തപുരം റജിസ്ട്രേഷനിലുള്ള KL 01 AJ 2102 നമ്പരിലുള്ള ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. വെണ്ണിക്കുളം-ഇരവിപേരൂർ റോഡിൽ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളം നിറഞ്ഞ തോട്ടിൽ നല്ല ഒഴുക്കായിരുന്നു. അപകടത്തിൽപെട്ടവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
