കൂട്ട സ്നാനം

പൈറേറ്റ്സ് കോവ് ബീച്ചിൽ നടന്ന കൂട്ട സ്നാനത്തിൽ പങ്കെടുത്തയാളെ സ്നാനപ്പെടുത്താൻ ഗ്രെഗ് ലോറി സഹായിക്കുന്നു അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ കാലിഫോർണിയ ബീച്ചിൽ 4,500 പേർ സ്നാനമേറ്റു. പാസ്റ്റർ ഗ്രെഗ് ലോറി (Greg Laurie) യുടെയും ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും...

ക്രൈസ്തവർക്കെതിരെയുള്ള അക്രമം: സംസ്ഥാനങ്ങൾക്കു സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണു നോട്ടീസ് അയച്ചത്. 2021ൽ മാത്രം ക്രൈസ്തവർക്കെതിരേ 500-ലധികം...

മണിപ്പൂർ കലാപം: യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം

അസഹിഷ്ണുതയ്ക്ക് രൂക്ഷ വിമർശനം ഉന്നയിച്ച് യൂറോപ്യൻ യൂണിയൻ പാർലമന്റ് മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പ്രമേയം. ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വർധിച്ചു വരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും ഹിന്ദു ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിലെന്നും കുറ്റപ്പെടുത്തി. കുറഞ്ഞത് 120 പേർ...

വീടുകളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പുനർ നിർമ്മിക്കണം: സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂരി​ൽ ആ​ക്ര​മ​ണത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കു​ക്കി വി​ഭാ​ഗ​ക്കാ​ർ നേ​രി​ടു​ന്ന ക്രൂ​ര​ത​ക​ൾ വി​വ​രി​ച്ച മ​ണി​പ്പൂർ ട്രൈ​ബ​ൽ ഫോ​റം അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ണ്‍സാ​ൽ​വ​സി​ന്‍റെ...

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ: പ്രത്യേക അന്വേഷണ സംഘം പ്രയാസമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമ കേസുകൾ അന്വേഷിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത് പ്രയാസകരമാകുമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരായ അക്രമങ്ങൾ സംബ്ബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്....

നിത്യതയിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ അയർക്കുന്നം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബി. എൽ ബേബിച്ചൻ ജൂലൈ 10 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്നപ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും,ദൈവസഭയെയും പ്രാർത്ഥനയിൽഓർക്കുക.

പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇല്ലിവളവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഒ.എം. ജോർജിന്റെ മകൾ റ്റീനാ ജോർജ് ഒരു വീഴ്ചയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നു. തനിയെ എഴുന്നേറ്റിരിക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്ന ഈ മകൾക്കു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു....

ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിന് സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ചു

മുംബൈ: പൂനെ ഡി.വൈ. പാട്ടീല്‍ സ്‌കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ കോട്‌സിനെ ഹിന്ദു പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൂനെയിലെ തലേഗാവ് ദബാഡെ ഏരിയയിലെ സ്കൂൾ വളപ്പിൽ പ്രിൻസിപ്പലിനെ ഹിന്ദുത്വ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബുധനാഴ്ച...

പാസ്റ്റർമാർക്കെതിരെയുള്ള കള്ളക്കേസുകൾ: പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: മതപരിവർത്തന നിരോധന നിയമപ്രകാരം പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ പെന്തെക്കൊസ്ത് സഭാ പാസ്റ്റർമാരും ക്രൈസ്തവ സംഘടനാ നേതാക്കളും തങ്ങളുടെ സമൂഹത്തിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു...

മണിപ്പൂർ കലാപം: അപലപിച്ച് ക്രിസ്ത്യൻ സംഘടനകൾ

ട്രിച്ചി/മധുര: മണിപ്പൂരിലെ അക്രമത്തെ അപലപിച്ച് ട്രിച്ചിയിലും മധുരയിലും ക്രിസ്ത്യൻ സംഘടനകൾ വിവിധ മത സംഘടനകളും അസോസിയേഷനുകളും ട്രിച്ചിയിലും മധുരയിലും യോഗങ്ങളും പ്രകടനങ്ങളും നടത്തി മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളെ അപലപിക്കുകയും സംസ്ഥാനത്ത് കുക്കി, മെയ്തേയ് വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന കലാപം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.ട്രിച്ചിയിൽ,...