മദ്ധ്യപ്രദേശ് സർക്കാർ പുതിയ പരിവർത്തന വിരുദ്ധ നിയമം പാസ്സാക്കി

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭ മാർച്ച് 8 തിങ്കളാഴ്ച്ച പുതിയ മതപരിവർത്തന വിരുദ്ധ നിയമം പാസ്സാക്കി.നിയമമനുസരിച്ച്, മതം മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തികൾ 60 ദിവസം മുമ്പേ ജില്ലാ ഭരണകൂടത്തിന് അപേക്ഷിക്കേണ്ടതുണ്ട്.  മതപരിവർത്തനം സുഗമമാക്കുന്ന മതനേതാക്കളും 60 ദിവസം മുമ്പേ ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതുണ്ട്. ...

സുവിശേഷ വിരോധികളുടെ ആക്രമണം. പാസ്റ്റർമാർ ഉൾപ്പടെ 6 വിശ്വാസികൾക്ക് പരിക്ക്

ചിത്രദുർഗ: കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും പാസ്റ്റർമാർക്കും എതിരെ ആക്രമണം. മാർച്ച് ഒന്നിന് പാസ്റ്റർ സദാശിവ് രാജുവിന്റെ മകന്റെ ജന്മദിന ആഘോഷ വേളയിൽ 25 ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ വീട്ടിലേക്ക് കയറി അക്രമം നടത്തി. അക്രമി സംഘം...

ഒ.സി.ഐ കാർഡ് ഉടമകൾ ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രാനുമതി വേണം

ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾ രാജ്യത്തെ ഏതെങ്കിലും മിഷനറി, തബ്ലീഗി അല്ലെങ്കിൽ പത്രപ്രവർത്തനം തുടങ്ങിയവ നടത്തണമെങ്കിൽ ഇനി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഒ‌സി‌ഐകളുടെ അവകാശങ്ങളും...

വേദ പണ്ഡിതൻ കെ.വി.ജോൺ നിത്യതയിൽ

പത്തനാപുരം: പ്രശസ്ത വേദ പണ്ഡിതനും വ്യാഖ്യാതാവും ഗ്രന്ഥകാരനും ബ്രദറൺ സഭാ സുവിശേഷകനുമായ പത്തനാപുരം കലഞ്ഞൂർ വട്ടക്കോട്ടയിൽ സുവി. കെ.വി. ജോൺ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ക്രൈസ്തവ കൈരളിക്ക് വളരെ സുപരിചിതമായ 'സങ്കീർത്തന ഭാഷ്യം' അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ്. ...

പാസ്റ്റർ കെ.വൈ. ഗീവർഗീസ് കർത്തൃസന്നിധിയിൽ

ന്യൂഡൽഹി: ഐപിസി ഹരിയാന സ്റ്റേറ്റ് മുൻ പ്രസിഡന്റും 5 പതിറ്റാണ്ടോളം ഉത്തരേന്ത്യയിൽ മിഷൻ പ്രവർത്തനങ്ങൾക്കും സഭാ സ്ഥാപനത്തിനും നേതൃത്വവും നൽകിയ പാസ്റ്റർ കെ.വൈ. ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര അറുന്നൂറ്റിമംഗലം വടക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഗ്രന്ഥകാരൻ കൂടിയായ പാസ്റ്റർ...

മുളളറംകോട് പ്രാർത്ഥനാ യോഗം തടഞ്ഞ സംഭവം: രാഷ്ട്രീയ യുവജന സംഘടനാ നേതാക്കൾ ഇടപെട്ടു

തിരുവനന്തപുരം: വർക്കല മുള്ളറംകോട് ഐപിസി സഭയുടെ പ്രാർത്ഥനാ യോഗം തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കേരളത്തിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനാ നേതാക്കൾ. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹിം, വർക്കല ഏരിയ സെക്രട്ടറി സൂരജ് എന്നിവർ എല്ലാ സംരക്ഷണവും വാഗ്ദാനം...

പെന്തക്കോസ്ത് സഭയ്ക്കെതിരെ സുവിശേഷ വിരോധികളുടെ ഭീഷണി

തിരുവനന്തപുരം: വർക്കലയ്ക്കു സമീപം മുള്ളറംകോട് എന്ന സ്ഥലത്തുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്കെതിരെ സുവിശേഷ വിരോധികൾ. ഫെബ്രുവരി 21-ന് പ്രാർത്ഥനാ യോഗം നടന്നുകൊണ്ടിരിക്കെ സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറി ഇവിടെ പ്രാർത്ഥന നടത്തരുതെന്നും പ്രാർത്ഥനാക്കായി ഇവിടേക്ക് ആരും വരാൻ പാടില്ലെന്നും ഭീഷണിപ്പെടുത്തി പറഞ്ഞു....

5 സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക്: കേരളത്തിൽ തെരഞ്ഞെടുപ്പ്ഏപ്രിൽ 6-ന്

ഡൽഹി: കേരളം അടക്കം 5 സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക്. കേരളത്തിൽ ഏപ്രിൽ 6-നാണ് തെരഞ്ഞെടുപ്പ്. 5 സംസ്ഥാനങ്ങളിലുമായി 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും. കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ 40771 ബൂത്തുകളാണുള്ളത്. പോളിംങ് സമയം രാവിലെ 7 മുതൽ...

സമത്വ നിയമത്തിനെതിരെ (Equality Act) പ്രതികരിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം

അമേരിക്കയിലെ ഭരണ കർത്താക്കൾ പാസ്സാക്കാനുദ്ദേശിക്കുന്ന സമത്വ നിയമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പേര് മികച്ചതായി തോന്നാമെങ്കിലും അത് വഞ്ചനാപരമാണ്. ഇതിന് സമത്വവുമായി യാതൊരു ബന്ധവുമില്ല. പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സി.ഇ.ഒയുമായ ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ...

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

പത്തനംതിട്ട: സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യ പ്രഭയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവ ദാസന്റെയും സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി പ്രത്യേകം ദൈവ ജനത്തിന്റെ...