ക്രിസ്ത്യൻ പള്ളികൾ തകർത്തു

ലാഹോർ: പാക്കിസ്ഥാനിൽ ഫൈസലാബാദിലെ ജരൻവാല ജില്ലയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ പള്ളികൾ തകർത്തു. ദ്‌ സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രസ്ബിറ്റേറിയൻ ചർച്ച്, അലൈഡ് ഫെഡറേഷൻ ചർച്ച്, ഷെഹ്റൂൺവാല ചർച്ച് എന്നിവയാണ് തകർത്തത്. മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇമ്രാൻ ഭാട്ടി എന്നയാളുടെ വീടും തകർത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-നായിരുന്നു ആൾക്കൂട്ടം പള്ളികൾ തകർത്തത്. അക്രമം ഉണ്ടായ സ്ഥലത്തു നിന്നു ആളുകളെ ഒഴിപ്പിച്ചതായും ഇരു വിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ച് സമാധാന ചർച്ച നടത്തുന്നതായും പഞ്ചാബ് പ്രവിശ്യാ പോലീസ് മേധാവി ഉസ്മാൻ അൻവർ പറഞ്ഞു.

ജറൻവാല സംഭവത്തിൽ ഞങ്ങളും ബിഷപ്പുമാരും വൈദികരും സാധാരണക്കാരും വളരെയധികം വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നു-ചർച്ച് ഓഫ് പാകിസ്ഥാൻ മോഡറേറ്റർ ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു. ഖുറാനെ നിന്ദിച്ചു എന്ന് തെറ്റായി ആരോപിച്ച് ബൈബിളിനെ അവഹേളിക്കുകയും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കുകയും -അദ്ദേഹം കൂട്ടിച്ചേർത്തു.

http://cff.irachurch.in/mob-attack-on-christian-churches-in-pakistan-2/

Video Courtesy : India Today

Previous post ജനറൽ ക്യാമ്പ്
Next post അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു