ഡോക്ടറേറ്റ് നേടി

കുമളി: ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കുമളി സ്വദേശിനി സിഞ്ചുമോൾ കെ. രാജൻ. ഇലക്ട്രോണിക് നോസ് ടെക്നോളജി ഉപയോഗപ്പെടുത്തി വിഷ വാതകങ്ങളുടെ മിശ്രിതത്തെ വേർതിരിച്ചെടുത്ത ഗവേഷണത്തിനാണ് മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അതിരമ്പുഴ സ്കൂ‌ൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വിഭാഗം അധ്യാപികയാണ് സിഞ്ചു. കുമളി കൂന്തലിൽ വീട്ടിൽ രാജൻ കെ. കെ യുടെയും ജെയ്നമ്മ രാജൻ്റെയും മകളാണ്. കായംകുളം ഐപിസി ഫെയ്ത്ത് വർഷിപ് സെൻ്റർ അംഗമാണ്.  അനുപ് രാധാകൃഷ്‌ണനാണ് ഭർത്താവ്. സഹോദരി : സിൽവിയമോൾ കെ ആർ.

Previous post സുവിശേഷകനെ ആക്രമിച്ചു
Next post ലാൻഹാം പബ്ലിഷേഴ്സ് വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സൻ