മല്ലപ്പള്ളി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ആനിക്കാട് നൂറോമ്മാവ് കരിമ്പനാമണ്ണിൽ ശോശാമ്മ ഫിലിപ്പിന്റെ (95) സംസ്കാരം നവംബർ 16 ബുധനാഴ്ച  രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും.
ആനിക്കാട് പേക്കുഴി മേപ്രത്ത് കുടുംബാംഗമാണ്. ആനിക്കാട് പെന്തക്കോസ്തു പ്രവർത്തനങ്ങളുടെ പ്രാരംഭ കാല കുടുംബങ്ങളിൽ പ്രമുഖരാണ് കരിമ്പനാമണ്ണിൽ പരേതനായ പാസ്റ്റർ കെ.പി. ഫിലിപ്പിന്റെ കുടുംബം. മർത്തോമ്മാ പശ്ചാത്തലത്തിൽ നിന്നും പെന്തക്കോസ്ത് വിശ്വാസത്തിൽ വന്ന മാതാവ് ഐ.പി.സി യുടെ പല പ്രാദേശിക സഭകളിലും പാസ്റ്റർ കെ.പി. ഫിലിപ്പിനൊപ്പം കർത്തൃവേലയിൽ പങ്കാളിയായിട്ടുണ്ട്.
മക്കൾ: കെ.പി. ഫിലിപ് (മുൻ അധ്യാപകൻ, സൗത്ത് ആഫ്രിക്ക, പ്രസിഡന്റ്, ആനിക്കാട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ശോശാമ്മ ഫിലിപ് (തോട്ടയ്ക്കാട്), കെ.പി. സഖറിയ (പൂനെ ഐ.ഒ.സി മുൻ ഉദ്യോഗസ്ഥൻ), ഏലിയാമ്മ ഫിലിപ് (മുൻ സെക്രട്ടറി, ആനിക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക്), വില്ലി ഫിലിപ് (മുൻ മാനേജർ, എസ്.ബി.ഐ), പാസ്റ്റർ ഡോ.കെ.പി. മാത്യു (സഭാ ശുശ്രൂഷകൻ, ഐപിസി ടാബർനാക്കിൾ, ഡാളസ്സ്), വർഗീസ് കെ. ഫിലിപ് (ഇൻകം ടാക്സ് ഓഫീസർ, സൂററ്റ്), പാസ്റ്റർ കുര്യൻ കെ. ഫിലിപ് (സഭാ ശുശ്രൂഷകൻ, ഐപിസി ടാബർ നാക്കിൾ, കോട്ടയം), ബിജു കെ. ഫിലിപ് (മാനേജർ, കർണാടക ബാങ്ക്, ചെന്നൈ).
ഫോൺ: 944741 4953

Previous post അടിയന്തിര പ്രാർത്ഥനയ്ക്ക്
Next post നിത്യതയിൽ