ഐ.പി.സി. മഹാരാഷ്ട്ര വെസ്റ്റ് സോൺ കൺവൻഷൻ

മുംബൈ: ഐ.പി.സി. നോർത്തേൺ റീജിയൻ മഹാരാഷ്ട്ര വെസ്റ്റ് സോൺ കൺവൻഷൻ ‘റിവൈവ് 2021’ ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ), സുധീർ കുറുപ്പ്, സാമുവേൽ ജോൺ (റീജിയൻ പ്രസിഡന്റ്) എന്നിവർ പ്രസംഗിക്കും. സുവി. സ്റ്റാൻലി ഏബ്രഹാം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഒക്ടോബർ 3-ന് രാവിലെ 9.30 മുതൽ വെസ്റ്റ് സോണിലെ സഭകളുടെ സംയുക്ത ആരാധന നടക്കും. സോണൽ പ്രസിഡന്റ് പാസ്റ്റർ രാജു പി. നായർ, പാസ്റ്റർ സജി സൈമൺ, പാസ്റ്റർ ജെസ്റ്റസ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.

Previous post ഐ.പി.സി. നോർത്തേൺ റീജിയൺ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും
Next post ബൈബിൾ ക്ലാസ്സ്