മല്ലപ്പള്ളി യു.പി.എഫ് കൺവൻഷൻ

മല്ലപ്പള്ളി : മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തു കൂട്ടായ്മയുടെ 18-ാമത് കൺവൻഷൻ നവംബർ 9,16,23,30 (നാലു ചൊവ്വാഴ്ചകളിൽ) വൈകുന്നേരം 7 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ടി. വി. പോത്തൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. ജി. വർഗീസ് (ന്യൂഡൽഹി), പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ജേക്കബ് മാത്യു (യു.എസ്.എ) എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. കെ.ബി. ഇമ്മാനുവേൽ, ലോർഡ്‌സൺ ആന്റണി എന്നിവരും എം.യു.പി.എഫ് ക്വയറും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സാം പി. ജോസഫ്, ബിനോയ്‌ മാത്യു , എം.എ. ഫിലിപ്പ്, പ്രകാശ് മാത്യു, ബെന്നി കൊച്ചുവടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകും.

സൂം ഐഡി: 9447595621

Previous post സി.ഇ.എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ്
Next post ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം