മാനന്തവാടി പാസ്റ്റേഴ്സ് ഫെലോഷിപ്

വയനാട് : മാനന്തവാടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (എം.പി.എഫ്) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി.സി. ജോസഫാണ് രക്ഷാധികാരി. പാസ്റ്റർമാരായ പി.വൈ. ഗീവർഗീസ് (പ്രസിഡന്റ്), ജോബി ഇ.റ്റി (വൈസ് പ്രസിഡന്റ്), കെ.കെ തങ്കച്ചൻ (സെക്രട്ടറി), സി.എം ജോസ് (ജോ.സെക്രട്ടറി),  ഇ. എം. തോമസ് (ട്രഷറർ), ബാബുരാജ്, റോയി മാത്യു, വർഗ്ഗീസ് ചാക്കോ, ക്ലീറ്റസ് തോമസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് എം.പി.എഫിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയംഗങ്ങൾ. നവംബർ 20-ന് മാനന്തവാടിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തിരഞ്ഞെടുപ്പ് നടന്നത്.

Previous post Mpf mananthavadi
Next post പ്രാർത്ഥനയ്ക്ക്