സംഗീത സായാഹ്നവും പുസ്തക പ്രകാശനവും

തൃശ്ശൂർ: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീത സായാഹ്നവും പുസ്തക പ്രകാശനവും ഇന്നു (സെപ്തംമ്പർ 2 വെള്ളി) വൈകിട്ട് 6 ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കും. ബ്രദർ സി.വി താരപ്പൻ, ബ്രദർ എം. ഇ ചെറിയാൻ, പാസ്റ്റർ പി.പി. മാത്യു, ബ്രദർ ജോർജ് പീറ്റർ, പാസ്റ്റർ എം ടി. ജോസ് തുടങ്ങിയ ഗാനരചയിതാക്കൾ തീവ്രമായ ജീവിതാനുഭവങ്ങളിൽ നിന്നു എഴുതിയ അനശ്വരഗാനങ്ങൾ കോർത്തിണക്കി പ്രശസ്ത ക്രൈസ്തവ കലാകാരന്മാർ സംഗീത വിരുന്നൊരുക്കും. അക്കാദമി പ്രസിഡൻറ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിക്കും. ഭാരവാഹികളായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, സജി മത്തായി കാതേട്ട്, എം.വി. ബാബു, ലിജോ വർഗ്ഗീസ് പാലമറ്റം, സാം കൊണ്ടാഴി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു, ഇവാ. ഗോഡ്ഫ്രീ കെ. ഫ്രാൻസീസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരനും ‘ജീവധ്വനി’ മാസികയുടെ പത്രാധിപരുമായ കെ.ആർ. ജോസിന്റെ ‘കവിഞ്ഞൊഴുക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഇവാ. സി.ജെ. വറുഗീസ്, പാസ്റ്റർ ബിജു ജോസഫ്, ഗോഡ്സൺ കളത്തിൽ, പാസ്റ്റർ ബെൻ റോജർ എന്നിവർ പ്രോഗ്രാമിന്റെ കൺവീനർമാരായി പ്രവർത്തിക്കുന്നു.

സാം കൊണ്ടാഴി (മീഡിയ കൺവീനർ)

Previous post ക്രൈസ്തവർക്കെതിരെയുള്ള അക്രമം
Next post മാസയോഗം