നവി മുംബൈ പെന്തക്കോസ്തൽ ഫെലോഷിപ് കൺവൻഷൻ

മുംബൈ: നവി മുംബൈ പെന്തക്കോസ്തൽ ഫെലോഷിപ് വാർഷിക കൺവൻഷൻ നവംബർ 18 മുതൽ 21 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകുന്നേരം 7 മുതൽ 9 വരെയാണ് യോഗങ്ങൾ. ഇവാ. പി.ജി. വർഗീസ്, ഡോ.എബി പി.മാത്യു, പാസ്റ്റർ കെ.ജെ മാത്യു, പാസ്റ്റർ വീയപുരം ജോർജ്കുട്ടി എന്നിവർ വചനം പ്രസംഗിക്കും. സിബിൻ കുര്യൻ, ഇവാ. റെനി തോമസ്, എബിൻ അലക്സ്, ലാലു പാമ്പാടി എന്നിവർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ പോൾ വർഗീസ്, റെജി തോമസ്, സഹോദരന്മാരായ എൻ.വി. വർഗീസ്, സാം അംബ്രോസ് എന്നിവർ നേതൃത്വം നൽകുന്നു.

Previous post ബൈബിൾ സെമിനാർ
Next post ബത്തേരി പി.പി.എഫ് മീറ്റിംഗ്