നിത്യതയിൽ

കോട്ടയം: വാകത്താനം ഞാലിയാകുഴി എബനേസർ കോട്ടേജിൽ പാസ്റ്റർ കെ. എ. റോയി ബെൻ (54) നിത്യതയിൽ പ്രവേശിച്ചു.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനെ 5 നായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.
ഭാര്യ :ബിന്ദു റോയി.
മക്കൾ : ഡാനിയേൽ, ജോയൽ,ഏഞ്ചലിൻ.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വില്യം കെ. ബി ആൻഡ്രുസാണ് പിതാവ്. മാതാവ് അന്നമ്മ ആൻഡ്രുസ്.
സഹോദരങ്ങൾ : എൽസി (തൃശൂർ ), പാസ്റ്റർ. ജെയിംസ് (ചർച്ച് ഓഫ് ഗോഡ്, കറുകച്ചാൽ), രൂഹമാ (പരിപാലന സ്കൂൾ, വാകത്താനം), സുവി. ജിജി വില്യംസ്, ബൈജു വില്യംസ്, റ്റിമ്മി വില്യംസ് (കീബോർഡിസ്റ്റ്).

Previous post NOT BY MIGHT NOR BY POWER, BUT MY SPIRIT
Next post അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന