നിത്യതയിൽ

പുനലൂർ : ഇലമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യാഴാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവും സുവിശേഷകനുമായിരുന്ന ഉണ്ണികൃഷ്ണൻ ഇലമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മരണത്തിന് അല്പനിമിഷങ്ങൾ മുൻപ് വരെയും അറിഞ്ഞ സത്യത്തിനുവേണ്ടി പ്രവർത്തനനിരതനായി  നിന്ന ക്രിസ്തുവിൻ്റെ ധീര പടയാളിയ്ക്ക് യാത്രാമൊഴി.. കേരളത്തിലെ തെരുവുകളിൽ കർത്താവിനെ ലജ്ജ കൂടാതെ ഉയർത്തിയ സുവിശേഷകൻ ഉണ്ണികൃഷ്ണൻ രാവിലെ  താൻ യാത്ര ചെയ്തിരുന്ന ബൈക്കിൽ കാർ വന്ന് ഇടിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ.

സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പലിൻ്റെ സാക്ഷ്യം/സന്ദേശം👇

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സുവി. ഉണ്ണികൃഷ്ണൻ്റെ അവസാന പരസ്യയോഗം
Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Matthew Chapter 25)