നിത്യതയിൽ

ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്ന പീറ്റർ മാത്യൂസ് (24) അമേരിക്കയിൽ നിര്യാതനായി. ഡിസംബർ 8-ന് സ്നോ ബോർഡിംഗിനിടയിൽ ഉണ്ടായ വീഴ്ച്ചയാണ് അപകട കാരണം. ലോങ് ഐലന്റ് ബേഷോറിൽ താമസിക്കുന്ന അമേരിക്കൻ എയർലൈൻസ് ക്യാപ്റ്റൻ റോയി മാത്യുവിന്റെയും സുസ്മി മാത്യൂസിന്റെയും മകനാണ്. എറണാകുളം ഐ.പി.സി ഹെബ്രോൻ സഭാംഗം പി.പി. സേവ്യറിന്റെ മകളാണ് സുസ്മി. മല്ലപ്പള്ളി ചെങ്ങരൂർ മാടപ്പള്ളിൽ കുടുംബാംഗമാണ് റോയി മാത്യു. പൈലറ്റ് ആകാനുള്ള പരിശീലനത്തിലായിരുന്നു പീറ്റർ. ന്യൂയോർക്ക് ബിലിവേഴ്സ് അസംബ്ലിയിലെ സജീവ അംഗമായിരുന്നു. സാറ, ഗ്രേയ്സ് എന്നിവർ ഇളയ സഹോദരിമാരാണ്.

Previous post ബത്തേരി പി.പി.എഫ്
Next post എച്ച്.എം.ഐ മാനന്തവാടി