നിത്യതയിൽ

പൂവന്തുരുത്ത് (കോട്ടയം) : കണ്ണൂർ ഇരിട്ടി കീഴ്പള്ളി മേനമ്പടത്ത് വീട്ടിൽ പാസ്റ്റർ അഗസ്റ്റിൻ ജോസഫ് (ബേബിച്ചൻ 65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂലൈ 25 ചൊവ്വ) പൂവന്തുരുത്തിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഐ.പി.സി താബോർ സഭയുടെ കൊല്ലാടുള്ള സെമിത്തേരിയിൽ നടക്കും. 1980-കളിൽ തിരുവനന്തപുരം കേന്ദ്രമായുള്ള ഫുൾ ഗോസ്പൽ ഇൻഡിപെൻഡന്റ് ചർച്ച് (FGIC) ശുശ്രൂഷകനായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പൂവന്തുരുത്ത് എബെനേസർ വീട്ടിൽ അനു പ്രെയ്സി. മക്കൾ : പ്രിസ്കില്ല, ജെസ് വിൻ. മരുമകൻ : ജാറ്റ്സൻ അമ്പാട്ട് (വാളകം). പ്രിയ ദൈവദാസന്റെ വേർപാടിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുകയും ക്രിസ്തീയ പ്രത്യാശയിൽ നിറയ്ക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ ഇൻഡ്യാ റിവൈവൽ അസംബ്ലിയുടെയും ക്രിസ്റ്റ്യൻ ഫോക്കസിന്റെയും ആദരാഞ്ജലികൾ…

Previous post മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ട
Next post പ്രാർത്ഥനാ സമ്മേളനം