നിത്യതയിൽ

വയനാട് : പഴേരിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പെനിയേൽ ഗോസ്പൽ മിനിസ്ട്രീസ് ശുശ്രൂഷകൻ പാസ്റ്റർ ഇ. എ തമ്പി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ നാല് വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാത്താതിനാൽ സുൽത്താൻ ബത്തേരി മൂന്നാം മൈലിലുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ (8/7/22 ) രാത്രി 8 മണിയോടുകൂടിയായിരുന്നു താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടത്. വയനാട്ടിൽ സുവിശേഷം അറിയിക്കണമെന്ന ആത്മഭാരത്തോടെ കോട്ടയം തലയോലപറമ്പിൽ നിന്ന് 1984-ൽ മാനന്തവാടിയിൽ വന്ന് ഒരു സഞ്ചാര സുവിശേഷകൻ എന്ന നിലയിൽ പല പ്രസ്ഥാനങ്ങളുമായി ചേർന്ന് 11 വർഷം പ്രവർത്തിച്ചു. പിന്നീട് സുൽത്താൻ ബത്തേരിയുടെ വിവിധയിടങ്ങളിൽ സുവിശേഷം അറിയിക്കുകകയും 2015 മുതൽ വടകര ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പെനിയേൽ ഗോസ്പൽ മിനിസ്ട്രിയോട് ചേർന്ന് സഭാശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബത്തേരിയിൽ വരുന്നതിന് മുൻപ് രണ്ടര വർഷത്തോളം കണ്ണൂർ ഇരിട്ടിയിലും കുറച്ച് മാസങ്ങൾ കർണ്ണാടകയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പത്മിനി തമ്പി. മക്കൾ : അനിൽ, അഖിൽ, അജിത്. ഫോൺ : 8129892013

Previous post നിത്യതയിൽ
Next post ശ്രീലങ്കയിൽ ആഭ്യന്തര കലാപം