പാസ്റ്റർ ജോൺലി വി. ജോൺ നിത്യതയിൽ

ന്യൂഡൽഹി: രഹബോത്ത് ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകനും ഇടുക്കി ഏലപ്പാറ വേങ്ങയിൽ പാസ്റ്റർ വി.ജെ.ജോൺ-ലീലാമ്മ ദമ്പതികളുടെ മകനുമായ പാസ്റ്റർ ജോൺലി വി. ജോൺ (45) ഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1993 മുതൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ആനി. മകൻ : ഗോഡ്വിൻ. ഏക സഹോദരൻ പാസ്റ്റർ ഷിബു ജോൺ ആന്ധ്രായിൽ സുവിശേഷ വേലയിലായിരിക്കുന്നു.

Previous post പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ
Next post വാഹനാപകടത്തിൽ പെന്തക്കോസ്തു യുവാവിന് ദാരുണാന്ത്യം