നിത്യതയിൽ

ഇരട്ടയാർ : ഹൈറേഞ്ച് മേഖലകളിലെ
പ്രാരംഭ കാല സുവിശേഷ പ്രവർത്തകനും വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ (ഡബ്ല്യു.എം.ഇ) തൊടുപുഴ സെന്റർ ശുശ്രൂഷകനുമായ നോർത്ത് ഇരട്ടയാർ ഇടിഞ്ഞമല പേഴുത്തുങ്കൽ പാസ്റ്റർ പി.വി.ദാനിയേൽ (77) ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇരട്ടയാർ ഉൾപ്പെടെയുള്ള കിഴക്കൻ
മേഖലകളിൽ ഡബ്ല്യു.എം.ഇ
സഭകളുടെ ആദ്യകാല (1968 മുതൽ) പ്രവർത്തകനായിരുന്നു. പെട്ടന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ഇരട്ടയാർ മേഖലയിലെ പല സഭകളും പാസ്റ്റർ
ദാനിയേലിന്റെ പ്രവർത്തനം കൊണ്ട്
പിറവി എടുത്തതാണ്. സംസ്‍കാരം നാളെ (ജനുവരി 6 വെള്ളി) 12 മണിക്ക് ഇരട്ടയാർ WME ദൈവ സഭാ സെമിത്തേരിയിൽ. കൊടുങ്ങൂർ ചെട്ടിയാതറ കുടുംബാംഗം പരേതയായ മേരിയാണ് ഭാര്യ. മക്കൾ: ഷിബു, ഷിനു, ഷീബ, ഷീന, പരേതയായ ഷീമ.
മരുമക്കൾ : ജോയ്മോൻ പറത്താനം
(കുവൈറ്റ്), ബിജു റാന്നി, ജോളി
ഹൈദ്രബാദ്, അനു അരീപ്പറമ്പ്.

Previous post കൺവൻഷൻ
Next post തിമഥി ചിൽഡ്രൻസ് ഫെസ്റ്റ്