പാസ്റ്റർ യശ്വന്ത് കുമാർ കർത്തൃ സന്നിധിയിൽ

ബാംഗളൂർ: ഷക്കിനാ ഹൗസ് ഓഫ് പ്രെയ്‌സ് ആൻഡ് പ്രെയറിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ യശ്വന്ത് കുമാർ (70) ഇന്ന് രാവിലെ (മെയ് 27) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ചെയർമാനായിയിരുന്നു. സംസ്കാരം നാളെ രാവിലെ ബാംഗ്ലൂരിൽ നടക്കും. ബാംഗ്ലൂർ നഗരത്തിനും ലോകമെമ്പാടുമുള്ള അനേകം ജീവിതങ്ങൾക്ക് അനുഗ്രഹമായ, ശക്തനും, വിനീതനുമായ ഒരു ദൈവമനുഷ്യൻ, അദ്ദേഹം നിരവധി സഭകൾ സ്ഥാപിച്ചു. അനേക പാസ്റ്റർമാരെ പരിശീലിപ്പിച്ച് മിഷൻ ഫീൽഡിലേക്ക് അയച്ചു. ഭാര്യ : സലോമി. മക്കൾ: ഗ്ലാഡ്‌സൺ, ആൽസൺ.

Previous post ഏകദിന റിട്രീറ്റ്
Next post പാസ്റ്റർ വി.ജെ ജോർജ് അനുസ്മരണ സമ്മേളനം