ഷിബു ചെറിയാൻ കർത്തൃസന്നിധിയിൽ

ഷാർജ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ഗിൽഗാൽ ഷാർജ സഭാംഗം തിരുവല്ല കവിയൂർ ഷിബു നിവാസിൽ പരേതനായ മത്തായി ചെറിയാന്റെ മകൻ ഷിബു ചെറിയാൻ (47) ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി രോഗാതുരനായി ഷാർജ അൽഘാസ്മി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുബായിലെ ഐ.ടി കമ്പനിയിൽ മാനേജർ ആയിരുന്നു. ഭാര്യ : പത്തനാപുരം ചാമക്കാല പുത്തൻവീട്ടിൽ ജോസഫിന്റെ മകൾ ജെയ്സി. റിയോണ ഏക മകളാണ്. സംസ്കാരം പിന്നീട്. ദു:ഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Previous post ഉപവാസ പ്രാർത്ഥന
Next post ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു