പാസ്റ്റർ സജി മാത്യുവിന്റെ (ഗുജറാത്ത്) സഹധർമ്മിണി ജാനറ്റ് നിത്യതയിൽ

സിൽവാസ്സ: ഗുജറാത്തിലെ ദാദ്ര നഗർ ഹാവേലി കേന്ദ്രമായി പ്രവർത്തിക്കുന്ന മസിഹി മണ്ഡലി (ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) ഡയറക്ടർ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനറ്റ് സജി (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് പോസിറ്റീവായി ഓക്സിജൻ ലെവൽ കുറഞ്ഞ് വെന്റിലേറ്ററിലായിരുന്നു. സംസ്കാരം പിന്നീട്. മക്കൾ: ജാസ്മിൻ, ജെസ്സൻ. മരുമകൻ : ജോൺ പുളിവേലിൽ.

Previous post പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 1)
Next post ജാനറ്റ് സജിയുടെ സംസ്‌കാരം നാളെ