പാസ്റ്റർ പി.ജെ. ജോൺ കർതൃസന്നിധിയിൽ

മണ്ണാർക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് പാലക്കയം സഭയുടെ ശുശ്രൂഷകനും മലബാർ ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജെ. ജോൺ (ജോണിക്കുട്ടി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ജോയ്സ്. മക്കൾ: ജാനിസ്, ബെറ്റ്സി, ജെയ്സൺ. സംസ്കാര ശുശ്രൂഷ നാളെ 9മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് അസംബ്ലിസ് ഓഫ് ഗോഡ് ചിറക്കൽ പടി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സെൽവരാജിന്റെ നേതൃത്വത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലബാർ സൂപ്രണ്ട് പാസ്റ്റർ വി.റ്റി എബ്രാഹം ശുശ്രൂഷകൾ നിർവഹിക്കും.

Previous post മാനസീക ആരോഗ്യം: സെമിനാർ
Next post കൊടുങ്ങൂർ കൂട്ടുങ്കര മേരി ജോസഫ് നിര്യാതയായി