ആരോഗ്യ നിലയിൽ പുരോഗതി

കറുകച്ചാൽ/കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ
അത്യാഹിത വിഭാഗത്തിൽ
പ്രവേശിപ്പിച്ചിരിക്കുന്ന കർത്തൃദാസൻ
കാനം അച്ഛന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉള്ളതായി മകൻ ബിജു എബ്രഹാം (അറ്റ്‌ലാന്റാ) അറിയിച്ചു. വൻകുടലിലുണ്ടായിരിക്കുന്ന തടസ്സങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച സർജറി
കർത്തൃദാസന്റെ നിലവിലുള്ള ആരോഗ്യ
സ്ഥിതിയും പ്രായവും പരിഗണിച്ചു തത്കാലം വേണ്ടെന്ന് വച്ചതായി കുടുംബം അറിയിച്ചു.
ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥനയ്ക്ക് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചിട്ടുണ്ട്.

Previous post ജനറല്‍ കണ്‍വന്‍ഷന്‍
Next post പുതിയ നേതൃത്വം