നിത്യതയിൽ

വയനാട്: കൽപ്പറ്റ മുണ്ടേരി ബെഥനി ഹൗസിൽ പാസ്റ്റർ ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം  ഇന്ന് (സെപ്റ്റംബർ 19) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കൽപ്പറ്റ പുത്തൂർവയൽ ഐപിസി സെമിത്തേരിയിൽ നടക്കും. ചില നാളുകളായി ശാരീരികമായി സുഖമില്ലാതെ ചികിത്സയിലായിരുന്നു.
ഐപിസി കൽപ്പറ്റ സെന്ററിലെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ടി.എം. ചെറിയാൻ എച്ച്.എം.ഐ കൽപ്പറ്റ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളിലും വളരെ സജീവമായിരുന്നു. ഭാര്യ: ജെയ്നമ്മ ചെറിയാൻ (റിട്ട. പൊതു മരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, വയനാട്).

Previous post മല്ലപ്പള്ളി യു.പി.എഫ്
Next post ഐക്യ പെന്തക്കോസ്ത് കൺവൻഷൻ