സംസ്കാര ശുശ്രൂഷ

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫിലഡെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പയ്യപ്പാടി എബെനേസർ ഹോമിൽ റവ.ഡോ. ബേബി മാത്യുവിന്റെ (70) സംസ്കാരം നാളെ (ഏപ്രിൽ 18 ചൊവ്വ) നടക്കും. ഇന്ന് ഉച്ചയോടെ ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടു വന്നു ശുശ്രൂഷകൾ ആരംഭിക്കും. നാളെ രാവിലെ 8 മണി മുതൽ വെള്ളൂർ 8-ാം മൈൽ സെയ്ന്റ് സൈമൺസ് ഓഡിറ്റോറിയത്തിലെ പൊതു ദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 2 മണിക്ക് പയ്യപ്പാടി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭാര്യ: ആലീസ് ബേബി. മക്കൾ: ബിൻസി മാത്യു (ഭോപ്പാൽ), പാസ്റ്റർ ബിബിൻ മാത്യു. മരുമക്കൾ: ടെൻസ് (ഭോപ്പാൽ), മെർലിൻ ബിബിൻ. സനം ടി.വി യിലൂടെ ശുശ്രൂഷകൾ തത്സമയം കാണാം.

https://www.youtube.com/live/3iHFsXtDqh4?feature=share

ശുശ്രൂഷകൾ ഇപ്പോൾ ഫേയ്സ്ബുക്കിൽ തത്സമയം കാണാം👇

https://m.facebook.com/story.php?story_fbid=569770258305827&id=100003184425331&sfnsn=wiwspwa&mibextid=RUbZ1f

Previous post വി.ബി.എസ്
Next post ലേഖനം