പാസ്റ്റർ കെ.ജെ ജോബ്
ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് നവംബർ രണ്ടിന് ചൊവ്വാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച് വൈകിട്ട് 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂഷകൻ പാസ്റ്റർ കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ, സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ്, സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ. സാമുവൽ (യു.എ.ഇ.), റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും.ഷാർജ ശാരോൻ കൊയർ ഗാനങ്ങളാലപിക്കും. Join Zoom ID : 469 076 9636 Passcode: 123456
