ഡോ.റ്റി.ജി.കോശി കർത്തൃസന്നിധിയിൽ

തിരുവല്ല : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും, അടൂർ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റും സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ ഡോ. റ്റി ജി കോശി (89) നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഏലിയാമ്മ കോശിയാണ് ഭാര്യ. മക്കൾ: ഡോ. ആനി ജോർജ് (പ്രിൻസിപ്പൽ, ഫെയ്ത് തിയോളജിക്കൽ സെമിനാരി, മണക്കാല), ഡോ. സൂസൻ വർഗീസ്, റൂബി മാത്യൂസ്, സാംജി കോശി. മരുമക്കൾ: ഡോ. അലക്സി ജോർജ്, ഡോ.മാത്യു സി. വർഗീസ്, പാസ്റ്റർ മാത്യൂസ് എം.കുര്യൻ, രജ്ഞി സാം.

Previous post ക്രിസ്ത്യൻ പള്ളികൾ പൊളിച്ചു മാറ്റണമെന്ന് മണിപ്പൂർ സർക്കാർ
Next post ഘാനയിലെ ചർച്ചിൽ മുഴുരാത്രി പ്രാർത്ഥനയ്ക്കിടെ വെടിവെയ്പ്പ്: 3 പേർക്ക് പരിക്ക്