റാങ്ക് നേടി

തിരുവനന്തപുരം : നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനി സാറ ജോൺ കേരള യൂണിവേഴ്സിറ്റിയുടെ ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോതമംഗലം കറുകട ഇന്ത്യ പെന്തകോസ്ത് ദൈവസഭ പ്രയർ സെന്റർ സഭാംഗങ്ങളായ എം. എം യോഹന്നാൻ-ശലോമി ദമ്പതികളുടെ മകളാണ്.

ഏകദിന ക്യാമ്പ്

വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐ.സി.പി.എഫ് വയനാട്) ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ജൂലൈ 28-ന് രാവിലെ 9.30 മുതൽ പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. Who am I? എന്നതാണ് ചിന്താവിഷയം. ഇവാ. അജി മർക്കോസ്...

ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് പ്രസിഡന്റായി ദ്രൗപതി മുർമു ചുമതലയേറ്റു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഒഡീഷയിലെ ഒരു കുഗ്രാമത്തിലെ ഒരു സാധാരണക്കാരിയിൽ നിന്നു രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഉയർത്തപ്പെട്ട പ്രഥമ വനിതയ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു....

ആർ.വൈ.എം ഭാരവാഹികൾ

കോട്ടയം : കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത്മൂവ്മെന്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ജോൺ ജോസഫ് (പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), സ്റ്റെഫിൻ ജോസ്, ബിബിൻ പി. ബാബു, അമൽ,...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം  അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 13-ാമത് പ്രാർത്ഥനാ സംഗമം ഇന്നു (ജൂലൈ 23   ശനി) രാത്രി  8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. അന്ധയായ ഒരു സഹോദരിയും (ക്രിസ്തുവിലൂടെ തനിക്ക് ലഭിച്ച അൽഭുതകരമായ വിടുതലിന്റെ സാക്ഷ്യം) ഒരു യുവ മിഷനറിയും തങ്ങളുടെ അനുഭവങ്ങളും, വചന...

പുസ്തക പ്രകാശനം

തിരുവല്ല: മാധ്യമപ്രവർത്തകൻ പി. എസ്. ചെറിയാൻ എഴുതിയ ‘ലഘു സഭാ ശബ്ദകോശം’ തിരുവല്ല വൈഎംസിഎയിൽ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ഉപാദ്ധ്യക്ഷനും വൈഎംസിഎ മുൻ ദേശീയ പ്രസിഡണ്ടുമായ ഡോ.ലബി ഫിലിപ്പ് മാത്യു പ്രകാശനം ചെയ്തു. വർഗീസ് ടി. മങ്ങാട്ട് ആദ്യ പ്രതി...

വാഹനാപകടം

തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് ഉറുകുന്ന് കോളനി ജംഗ്ഷനിൽ നടന്ന അപകടത്തിൽ കാർ തല കീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ മാസയോഗം നാളെ (ജൂലൈ 23 ശനി) രാവിലെ 10 മണി മുതൽ പാടിമൺ സഭാ ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഐ.ആർ.എ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ഷിബു ജോസഫ്...

രാഷ്ട്രപതിയായി ദ്രൗപതി മുർമു

ഇന്ത്യ ചരിത്രമെഴുതിയെന്നും ദ്രൗപതി മുർമുവിന്റെ ജീവിതവും പോരാട്ടവും സേവനവും ചരിത്രവും ഓരോ ഇന്ത്യാക്കാരനെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന യാത്രയെ മുന്നിൽ നിന്നു നയിക്കുവാൻ മികവുറ്റ രാഷ്ട്രപതിയാകും മുർമു എന്നും പ്രധാനമന്ത്രി ന്യൂഡൽഹി : ഇൻഡ്യയുടെ ആദിവാസി പ്രഥമ...

താലന്ത് ടെസ്റ്റ്

സ്നേഹദീപം മാസികയുടെ ആഭിമുഖ്യത്തിൽ 2004 മുതൽ കുവൈറ്റിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് ടാലന്റ് ടെസ്റ്റ് നടത്തി വരുന്നു. ഈ വർഷത്തെ ടാലന്റ് ടെസ്റ്റ് 2022 ഓഗസ്റ്റ് 19 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 7.30 വരെ അബ്ബാസിയയിൽ നടക്കും....