പട്ടിണി കിടക്കാൻ ആഹ്വാനം: 58 മരണം

നയ്റോബി: യേശുവിനെ കാണുന്നതിന് മരണം വരെ പട്ടിണി കിടക്കണമെന്ന ഭ്രാന്തമായ ഉപദേശം കേട്ട് അതുപോലെ ചെയ്ത 58 പേർ മരിച്ചു! സ്വർഗ്ഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ ഷാകഹോല വനത്തിൽ നിന്നു പോലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം...

കെന്റക്കിയിൽ ആത്മീയ ഉണർവ്

യുഎസ്: അമേരിക്കയിലെ കെൻ്റക്കി സംസ്ഥാനം വീണ്ടും ഒരു ഉണർവിനു സാക്ഷ്യം വഹിക്കുന്നു. അഭൂതപൂർവമായ ആത്മികാനുഭവങ്ങളിലേക്ക് യുവാക്കൾ ഒഴുകിയെത്തുകയാണ്. പ്രശാന്തമായ അന്തരീക്ഷത്തിൽ ഉപരിപ്ലവമായ വൈകാരിക പ്രകടനങ്ങളില്ലാതെ, വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പില്ലാതെ പരിശുദ്ധാത്മാനുഭവങ്ങൾ ഹൃദയങ്ങളെ കീഴടക്കുന്നു. ദിവസങ്ങളായി, ആളുകൾ സാക്ഷ്യം നൽകുകയും തിരുവെഴുത്ത് വായിക്കുകയും ദൈവത്തെ...

നേപ്പാൾ വിമാന ദുരന്തം: മരിച്ചവരിൽ നേപ്പാൾ സ്വദേശികളായ 3 സുവിശേഷകരും

മരിച്ചവരിൽ കേരളത്തിൽ വന്നിട്ടു മടങ്ങിപ്പോയ നേപ്പാൾ സ്വദേശികളായ മിഷനറിമാരും കാഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നു വീണ ദുരന്തത്തിൽ 3 സുവിശേഷകരടക്കം 69 പേർക്ക് ദാരുണാന്ത്യം. ഇന്നലെ (ജനുവരി 15) രാവിലെയായിരുന്നു സംഭവം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 68 യാത്രക്കാരും...

ഇന്തോനേഷ്യയിൽ ഭൂകമ്പം

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ വൻ ഭൂചലനം. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ കെട്ടിടങ്ങൾ മറിഞ്ഞും മണ്ണിടിച്ചിലിനും കാരണമായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും പലരെയും കാണാതാവുകയും ചെയ്തു. തലസ്ഥാനമായ ജക്കാർത്ത വരെ...

ദൈവത്തിനു നന്ദി പറഞ്ഞ് ഇക്വഡോർ ടീം

ദോഹ: ലോകകപ്പ് മത്സരത്തിലെ ആദ്യ വിജയത്തിൽ യേശുവിന് മഹത്ത്വം നൽകി ഇക്വഡോർ താരങ്ങൾ. ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യമായ ഖത്തറിനെതിരെ ഗോൾ നേടിയതിനുശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറലായി. ഇക്വഡോർ താരങ്ങൾ...

ആഗോള ജനസംഖ്യ

ലോക ജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും; അടുത്ത വർഷം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. 2022ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്സ് 2022 റിപ്പോർട്ട് പ്രകാരം ആഗോള ജനസംഖ്യ ഇന്ന് (നവംബർ 15) എട്ട് ബില്യണിലെത്തുമെന്നാണ് പ്രവചനം. ഇതു...

പ്രാർത്ഥനാ സംഗമം

മസ്ക്കറ്റ്: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 17-ാമത് പ്രാർത്ഥനാ സംഗമം നവംബർ 12 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സുനിൽ എം. എബ്രഹാം (ബിലാസ്പൂര്‍) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും, സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ, ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർ വരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് 'യേശുവിൻ തൃപ്പാദത്തിൽ'. 2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സൂം ID:- 828 3015 0680Password:...

യു.എ.ഇ-ലെ ക്രിസ്ത്യൻ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി ഗവേഷകർ

അബുദാബി: പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന കണ്ടെത്തലുമായി പുരാവസ്തു ഗവേഷകർ. ഇസ്ലാം മത വിശ്വാസം പ്രചരിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പ് യു.എ.ഇയിൽ നിലനിന്നിരുന്ന ക്രിസ്ത്യൻ സന്യാസ ആശ്രമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് അധികൃതർ. യു.എ.ഇയിലെ എമിറേറ്റുകളിലൊന്നായ ഉമ്മുൽ...

ശാരോൺ ഫാമിലി കോൺഫറൻസ്

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫറൻസ് ഒക്കലഹോമയിൽ 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. മടങ്ങിവരവും പ്രത്യാശയും (Return to God and Rejoice in God : Hosea 14:1-7) എന്നതാണ് തീം. കോൺഫറൻസിൻറെ നാഷണൽ...

ബ്ലെസിംഗ് ഫെസ്റ്റിവൽ

യു.കെ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേയ്ക്ക് ദി നേഷൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ബ്ലെസിംഗ് ഫെസ്റ്റിവൽ ഇന്നു (ഒക്ടോബർ 29) രാത്രിയിലെ മീറ്റിംഗോടെ സമാപിക്കും. ഇന്ത്യൻ സമയം 8.30 നാണ് പ്രോഗ്രാം. പാസ്റ്റർ ജോളി പി. ലാസർ, ബ്രദർ...