മാസയോഗം

വയനാട്: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ വയനാട് മേഖലാ മാസയോഗം നാളെ (നവംബർ 17) രാവിലെ 10 മുതൽ കടൽമാട് ഐ.ആർ.എ എബെനേസർ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഷിബു ജോസഫ് തുടങ്ങിയവർ വചനം...

നിത്യതയിൽ

കോഴിക്കോട് : ഐപിസി തിരുവമ്പാടി സെന്ററിലെ ഐപിസി താബോർ മുക്കം സഭാ ശുശ്രൂഷകൻ പെരുവള്ളൂർ കാടപ്പടി പ്ലാംകൂട്ടത്തിൽ പാസ്റ്റർ ഷാജൻ പി.തോമസ് (53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് വൈകിട്ട് 6 ന് കാടപ്പടിയിലെ ഭവനത്തിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം നവംബർ 11 നാളെ...

പ്രാർത്ഥനയ്ക്ക്

ഭുജ്/ഗുജറാത്ത് : ദീർഘ വർഷങ്ങളായിഗുജറാത്തിലെ കച്ച് (Kutch) ജില്ലയിലെ ഭുജ് (Bhuj) എന്ന സ്ഥലത്ത് കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ കെ. ബാബു കുഴിക്കാലയിലും ഭാര്യയും വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നു. ഭുജിൽ വച്ച് ഇന്നലെ (നവംബർ 8) വൈകിട്ട് 5...

കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ

തിരുവല്ല: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് ഇനി പെന്തെക്കോസ്തു കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ. ഇത് സംബന്ധിച്ച് സുരക്ഷാ നിർദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്. കൺവൻഷൻ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തും. കൺവൻഷനിൽ എത്തുന്നവരുടെ വിവരങ്ങളും പോലീസ് പരിശോധിക്കും....

മതപരിവർത്തന ആരോപണം

സിദ്ധാർത്ഥ് നഗർ/യു.പി: ഉത്തർപ്രദേശിൽ ഒരു ക്രിസ്ത്യൻ സ്‌കൂളിലെ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ മതപരിവർത്തനം ആരോപിച്ച് പോലീസ് കേസെടുത്തു. തദ്ദേശീയരായ ഗോത്രവർഗത്തിൽപ്പെട്ടവരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബൻസിയിൽ ഇറ്റോൺ (Eton) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഡി....

ചുമതലയേറ്റു

ബിലാസ്പൂര്‍ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റിന്റെ പുതിയ പ്രസിഡൻറ് ആയി പാസ്റ്റർ ഡോ. കെ.പി മാത്യു ചുമതലയേറ്റു. ആരോഗ്യ കാരണങ്ങളാൽ സ്ഥാപക പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ചുമതലയിൽ നിന്നും മാറിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നാൽപ്പതിൽപരം വർഷങ്ങൾ ക്രിസ്തീയ...

സ്വവർഗ്ഗ വിവാഹം : സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി

ന്യൂഡൽഹി : സ്വവർഗ വിവാഹത്തിനെതിരായ സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന ഒക്ടോബർ 17-ാം തീയതിയിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധനാ ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നും വിധി വൈരുദ്ധ്യമാണെന്നുമാണ്...

പുതിയ നേതൃത്വം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വത്തെ കൗൺസിൽ പ്രഖ്യാപിച്ചു.  ചെയർമാനായി പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കണ്ണംമ്പള്ളി ശാരോൻ സഭയുടെ ശുശ്രൂഷകനും യുവജന സംഘടനയായ സിഇഎം-ന്റെ മുൻ ജനറൽ പ്രസിഡന്റും മികച്ച സംഘാടകനുമാണ് പാസ്റ്റർ ഫിലിപ്പ്...

ആരോഗ്യ നിലയിൽ പുരോഗതി

കറുകച്ചാൽ/കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽഅത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചിരിക്കുന്ന കർത്തൃദാസൻകാനം അച്ഛന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉള്ളതായി മകൻ ബിജു എബ്രഹാം (അറ്റ്‌ലാന്റാ) അറിയിച്ചു. വൻകുടലിലുണ്ടായിരിക്കുന്ന തടസ്സങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച സർജറികർത്തൃദാസന്റെ നിലവിലുള്ള ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചു തത്കാലം...

പ്രാർത്ഥനയ്ക്ക്

കറുകച്ചാൽ: കർത്താവിൽ പ്രസിദ്ധനായ പി. ഐ എബ്രഹാം (കാനം അച്ചൻ ) സൗഖ്യമില്ലാതെ പാലാ മെഡിസിറ്റി ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദൈവജനത്തിന്റെ പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.