വാഹനാപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു

റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചേത്തക്കൽ സഭാംഗമാണ്. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു. ഭാര്യ സുശീല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാസ്റ്റർ ചേത്തക്കൽ തോമാച്ചൻ്റെ മകനാണ് എബി. മക്കൾ: അൻസു, നെബിൻ.

Previous post സഭായോഗത്തിനിടെ പാസ്റ്റർക്കും വിശ്വാസികൾക്കും ക്രൂര മർദ്ദനം
Next post ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം ഇനി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്: മുഖ്യമന്ത്രി