നിത്യതയിൽ

കോട്ടയം: മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ തങ്കച്ചൻ മോളി ദമ്പതികളുടെ മകൻ മഞ്ചേഷ് ഏബ്രഹാം (45) കഴിഞ്ഞദിവസം സൗദി അറേബ്യയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സഭയുടെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത മകനാണ്. ജിൻസി തോമസാണ് ഭാര്യ (യു.കെ). മക്കൾ: ഫേബ (12), ഹന്ന(9). സംസ്കാരം പിന്നീട് മുണ്ടക്കയം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

Previous post പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ
Next post പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു