പ്രാർത്ഥനയ്ക്ക്

ഭുജ്/ഗുജറാത്ത് : ദീർഘ വർഷങ്ങളായിഗുജറാത്തിലെ കച്ച് (Kutch) ജില്ലയിലെ ഭുജ് (Bhuj) എന്ന സ്ഥലത്ത് കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ കെ. ബാബു കുഴിക്കാലയിലും ഭാര്യയും വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നു. ഭുജിൽ വച്ച് ഇന്നലെ (നവംബർ 8) വൈകിട്ട് 5...

വനിതാ സമ്മേളനം

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ വനിത വിഭാഗം ലേഡീസ് ഓക്സിലറി (എൽ. എ.) സംസ്ഥാന സമ്മേളനം നവംബർ 18 ശനിയാഴ്ച പള്ളം ബോർമ്മ കവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന എൽ. എ പ്രസിഡന്റ്...

വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റ് സമ്മേളനം നവംബർ 11 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. സഹോദരിമാരായ ലീലാമ്മ ദാനിയേൽ, ഷിനി ജോൺ, ജോയമ്മ സാബു തുടങ്ങിയവർ നേതൃത്വം...

കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ

തിരുവല്ല: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് ഇനി പെന്തെക്കോസ്തു കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ. ഇത് സംബന്ധിച്ച് സുരക്ഷാ നിർദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്. കൺവൻഷൻ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തും. കൺവൻഷനിൽ എത്തുന്നവരുടെ വിവരങ്ങളും പോലീസ് പരിശോധിക്കും....

മതപരിവർത്തന ആരോപണം

സിദ്ധാർത്ഥ് നഗർ/യു.പി: ഉത്തർപ്രദേശിൽ ഒരു ക്രിസ്ത്യൻ സ്‌കൂളിലെ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ മതപരിവർത്തനം ആരോപിച്ച് പോലീസ് കേസെടുത്തു. തദ്ദേശീയരായ ഗോത്രവർഗത്തിൽപ്പെട്ടവരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബൻസിയിൽ ഇറ്റോൺ (Eton) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഡി....

സംഗീത സന്ധ്യ

തൃശ്ശൂർ : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ പ്രെയ്സ് മെലഡീസ് ഒരുക്കുന്ന സംഗീത സായാഹ്നം നവംബർ 4, 5 തീയതികളിൽ വൈകിട്ട് 6നു പറവട്ടാനി ശാരോൺ ചർച്ച് ഗ്രൗണ്ടിൽ നടക്കും. സാധു കൊച്ചുകുഞ്ഞ് ഉപദേശി, ഭക്തവത്സലൻ, ജോർജ് പീറ്റർ ചിറ്റൂർ, ഷാജു...

കൺവൻഷൻ

വയനാട്: ചർച്ച് ഓഫ് ഗോഡ് (ഫുൾഗോസ്പൽ) ഇൻ ഇന്ത്യ വയനാട് സെന്റർ കൺവൻഷൻ നവംബർ15 മുതൽ 18 വരെ കൊയ്ലേരി ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. സെന്റർ പാസ്റ്റർ സി.ഐ തോമസ് ഉത്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി...

ചുമതലയേറ്റു

ബിലാസ്പൂര്‍ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റിന്റെ പുതിയ പ്രസിഡൻറ് ആയി പാസ്റ്റർ ഡോ. കെ.പി മാത്യു ചുമതലയേറ്റു. ആരോഗ്യ കാരണങ്ങളാൽ സ്ഥാപക പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ചുമതലയിൽ നിന്നും മാറിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നാൽപ്പതിൽപരം വർഷങ്ങൾ ക്രിസ്തീയ...

സ്വവർഗ്ഗ വിവാഹം : സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി

ന്യൂഡൽഹി : സ്വവർഗ വിവാഹത്തിനെതിരായ സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന ഒക്ടോബർ 17-ാം തീയതിയിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധനാ ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നും വിധി വൈരുദ്ധ്യമാണെന്നുമാണ്...

പുതിയ നേതൃത്വം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വത്തെ കൗൺസിൽ പ്രഖ്യാപിച്ചു.  ചെയർമാനായി പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കണ്ണംമ്പള്ളി ശാരോൻ സഭയുടെ ശുശ്രൂഷകനും യുവജന സംഘടനയായ സിഇഎം-ന്റെ മുൻ ജനറൽ പ്രസിഡന്റും മികച്ച സംഘാടകനുമാണ് പാസ്റ്റർ ഫിലിപ്പ്...