സ്കൂളുകളിൽ ബൈബിൾ നിരോധനം

യു.എസ് : അമേരിക്കയിലെ യൂട്ടാ (Utah) സംസ്ഥാനത്ത് ഒരു സ്കൂൾ ഡിസ്ട്രിക്റ്റിലെ പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് അശ്ലീലതയും അക്രമവും അടങ്ങിയിരിക്കുന്നു എന്നാരോപിച്ച് ബൈബിൾ നീക്കം ചെയ്തു. ബൈബിളിന്റെ കിംഗ് ജെയിംസ് പതിപ്പിൽ 'അശ്ലീല'വും 'അക്രമ' ചിത്രങ്ങളും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളും...

കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കലാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പാസ്റ്റർക്ക് പരുക്കേറ്റു. ചൂണ്ടൽ സ്വദേശിയായ പാസ്റ്റർ തങ്കരാജും (72) കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പൻ എന്ന വിളിപ്പേരുള്ള കാട്ടാനയെ ഇടിച്ചത്. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. അദ്ദേഹത്തെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വ...

സ്കൂൾ ബാഗ്-വിദ്യാഭ്യാസ ധനസഹായ വിതരണം

പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാനി റോയി ബാഗ് വിതരണം ഉദ്ഘാടനം ചെയ്യുന്നു കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ മെയ് 21 ഞായറാഴ്ച ഉച്ച കഴിഞ്ഞ് സ്കൂൾ ബാഗ്, ഐ.ആർ.എ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നൽകിയ വിദ്യാഭ്യാസ...

കലാപം വീണ്ടും

ഇംഫാൽ: ഒരിടവേളയ്ക്കു ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം! തലസ്ഥാനമായ ഇംഫാലിൽ മെയ്തെയ് വിഭാഗവും കുകി ഗോത്രവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് രണ്ടാഴ്ചയിലേറെ നീണ്ട ശാന്തത തകർന്നത്. ഇംഫാലിലെ ന്യൂ ചെക്കോണിൽ കുകി വിഭാഗത്തിന്റെ ഏതാനും വീടുകളും ക്രിസ്ത്യൻ പള്ളിയും അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോർട്ടുകൾ. മെയ്തെയ്...

സുവിശേഷ പ്രവർത്തനം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചാലിസം മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ മെയ് 20-ന് ഐ.ആർ.എ പാടിമൺ സഭയുടെ സമീപ പ്രദേശങ്ങളായ പേക്കാവ്, ഇളപ്പുങ്കൽ, കാട്ടാമല, ശാസ്താംകോയ്ക്കൽ, പള്ളിക്കൽ എന്നീ സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടന്നു. ദൈവദാസന്മാരായ ജേക്കബ് ഡാനിയേൽ, ഒ.എം ജോർജ്,...

സുവിശേഷ പ്രവർത്തനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ പാടിമൺ ഐ.ആർ.എ സഭയുടെ സഹകരണത്തോടെ മെയ് 20 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമണ്ണിലും പരിസര സ്ഥലങ്ങളിലും പരസ്യ യോഗങ്ങൾ നടക്കും. ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ സാബു എം. ജോസഫ്,...

ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ

ജസ്റ്റിസ് ജെ.ബി.കോശി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകുന്നു. കമ്മിഷൻ അംഗങ്ങളായ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ സമീപം തിരുവനന്തപുരം: മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നും ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്...

നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ

നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത ആവശ്യം ഉന്നയിച്ച് നടത്തിയ ലോങ് മാർച്ചിൽ പെന്തക്കോസ്തു സഭകളും പങ്കു ചേർന്നു വയനാട് : പതിറ്റാണ്ടുകളായി വയനാട്ടുകാർ കാത്തിരുന്ന സ്വപ്ന പാതയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി! നിലമ്പൂരിൽ നിന്നും ചുരം കയറി വയനാടൻ ഗ്രാമങ്ങളിലൂടെ മൈസൂരു കാടുകൾ പിന്നിട്ടു...

ജെ.ബി.കോശി കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു പഠിക്കുവാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനു ലഭിച്ചത് 5 ലക്ഷത്തിൽപ്പരം നിവേദനങ്ങൾ. ഇതിന്റെ അനുബന്ധ റിപ്പോർട്ടുകളടക്കം 165 പെട്ടികളാണ് ഇന്നലെ പാഴ്സൽ ലോറിയിൽ തിരുവനന്തപുരം വികാസ് ഭവനിലെ സംസ്ഥാന...

നിത്യതയിൽ

ബെംഗളൂരു: 250-ല്‍പരം അനശ്വര ഗാനങ്ങള്‍ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച പ്രശസ്ത ഗായകനും കർണാടക ചർച്ച് ഓഫ് ഗോഡ് സഭ ജനറൽ മിനിസ്റ്ററുമായ പാസ്റ്റർ പി.എം. ഭക്തവത്സലൻ (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറെ നാളുകയായി ബാംഗ്ലൂരിലെ ബാപ്റ്റിസ്ററ് മിഷൻ ആശുപത്രിയിൽ കിഡ്നി...