നിത്യതയിൽ

കന്യാകുമാരി: ഇന്ത്യാ റിവൈവൽ അസംബ്ലി വൈസ് പ്രസിഡന്റും മേൽപ്പുറം ഐ.ആർ.എ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ പി. സാംകുട്ടിയുടെ മാതാവ് സുവിശേഷക എ. തങ്കമ്മ (തങ്കമ്മാൾ-78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ലേശങ്ങളാൽ ചില മാസങ്ങളായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ (ജൂൺ 21) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചതിരിഞ്ഞ് 3 മണിക്ക് മേൽപ്പുറം ഐ.ആർ.എ സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : പാസ്റ്റർ പി. സാംകുട്ടി, ബ്ലെസ്സി. മരുമക്കൾ: വിമല ഡാർലിംഗ്, ബ്ലൗഡ്സൺ. കൊച്ചു മക്കൾ: സുവി. ബോസ് വെൽ-ലീനാ, ഗിഫ്റ്റി, ബെർറ്റിന ബോസ്, ബെൻസൺ ബോസ്.

കന്യാകുമാരി ജില്ലയിലും ഇതര സ്ഥലങ്ങളിലും വളരെ തീഷ്ണതയോടും ആത്മ ഭാരത്തോടും കൂടി സുവിശേഷ വേലയിൽ വളരെ അദ്ധ്വാനിക്കുകയും അനേകരെ കർത്താവിങ്കലേക്കു നയിക്കുകയും പ്രതികൂലങ്ങളുടെ മദ്ധ്യേ ക്രിസ്തുവിന്റെ സാക്ഷ്യം വിശ്വസ്തതയോടെ നിർവഹിക്കുകയും ചെയ്ത ശേഷമാണ് പ്രിയ മാതാവ് ഇമ്പങ്ങളുടെ പറുദീസയിൽ വിശ്രമത്തിനായി കടന്നുപോയിരിക്കുന്നത്. കർത്തൃസന്നിധിയണഞ്ഞ മാതാവിനെ നിത്യതയുടെ തീരത്ത് വീണ്ടും കാണാമെന്ന നിറഞ്ഞ പ്രത്യാശയോടെ ക്രിസ്റ്റ്യൻ ഫോക്കസിന്റെയും ഇന്ത്യാ റിവൈവൽ അസംബ്ലി കുടുംബത്തിന്റെയും യാത്രാമൊഴി…

Previous post പെന്തക്കോസ്ത് സഭയക്കുനേരെ ആക്രമണം
Next post അനുസ്മരണം